സി.പി.ഐ നൂറാംവാർഷികാഘോഷ സമാപനം
പിണറായി: സി പി.ഐ നൂറാം വാർഷികാഘോഷ ജില്ലാതല സമാപനം പിണറായി ആർ.സി അമല സ്‌കൂളിൽ ദേശീയ സെക്രട്ടറിയേറ്റംഗം പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി പി.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ.ചന്ദ്രൻ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി.മുരളി, സംസ്ഥാന കൗൺസിലംഗം സി പി.ഷൈജൻ,ഒ.കെ.ജയകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ജില്ലാ അസി.സെക്രട്ടറി എ.പ്രദീപൻ, മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി. ബാബു,അഡ്വ.വി.ഷാജി, പി.കെ.മധുസൂദനൻ,വെള്ളോറ രാജൻ,അഡ്വ.പി.അജയകുമാർ,സി വിജയൻ, വി.ജി. സോമൻ,കെ.വി.ഗോപിനാഥ്,കെ.എം.സപ്ന, തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്.നിഷാദ് സ്വാഗതവും ജില്ലാ കൗൺസിൽ അംഗം എം.മഹേഷ് കുമാർ മഠത്തിൽ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുന്നോടിയായി നാടൻപാട്ടുകളും അവതരിപ്പിച്ചു.