പഴശ്ശി ഹെഡ് സ്ലൂയിസ് റെഗുലേറ്റർ ഷട്ടർ 15ന് തുറക്കും

Monday 12 January 2026 9:20 PM IST

കണ്ണൂർ: പഴശ്ശി മെയിൻ കനാലിലെ ഹെഡ് സ്ലൂയിസ് റെഗുലേറ്റർ ഷട്ടർ 15 ന് രാവിലെ ഒൻപതരയോടെ തുറന്ന് ജലവിതരണം ആരംഭിക്കും.മെയിൻ കനാൽ ചെയിനേജ് 42/500 കി.മീ പറശ്ശിനിക്കടവ് അക്വഡ്ര്രക് വരെയും കൈക്കനാലുകൾ വഴിയും തുടർന്ന് അഴീക്കൽ ബ്രാഞ്ച് കനാൽ, എടക്കാട് ബ്രാഞ്ച് കനാൽ, മാഹി ബ്രാഞ്ച് കനാൽ എന്നിവയിൽ കൂടിയും വേങ്ങാട്, കുറുമ്പക്കൽ, ആമ്പിലാട് ഫീൽഡ് ബോത്തികൾ വഴിയും ആമ്പിലാട്, പാതിരിയാട്, പാട്യം, കതിരൂർ, വളള്യായി, മൊകേരി, കടവത്തൂർ എന്നീ ഡിസ്ട്രിബ്യൂട്ടറികൾ വഴിയും കൈക്കനാലുകൾ വഴിയുമാണ് ജലം എത്തിക്കുന്നത്.

ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ മുനിസിപ്പാലിറ്റികളിലെയും കീഴല്ലൂർ, മാങ്ങാട്ടിടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റിയാട്ടൂർ, കൊളച്ചേരി, മട്ടന്നൂർ, ചെമ്പിലോട്, പെരളശ്ശേരി, പാട്യം, കോട്ടയം, മൊകേരി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകളിലെയും കനാൽ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അറിയിച്ചു.