ജനപ്രതിനിധികൾക്ക് സ്വീകരണം
Monday 12 January 2026 9:21 PM IST
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്ക് ആദരവും സ്വീകരണവും നൽകി. പെൻഷൻ ഭവനിൽ ജില്ല പ്രസിഡന്റ് കെ.ജയറാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി പ്രസന്ന, സംസ്ഥാന കമ്മിറ്റി അംഗം കെ.സുജാതൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കൃഷ്ണൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.മീനാകുമാരി എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ സ്വാഗതം പറഞ്ഞു.ജില്ല കമ്മിറ്റി അംഗം കെ.പ്രഭാകരൻ നന്ദി പറഞ്ഞു.നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി അടക്കം 23 ജന പ്രതിനിധികളെയാണ് ചടങ്ങിൽ ആദരിച്ചത്..