സ്‌നേഹവീട് കൈമാറി

Tuesday 13 January 2026 12:36 AM IST

മുടപുരം: ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ പെരുങ്ങുഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച കയർത്തൊഴിലാളി കൂട്ടായ്മ, നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.പെരുങ്ങുഴിയിലെ നിർദ്ധനരായ കയർത്തൊഴിലാളി ബിജിക്കും കുടുംബത്തിനുമാണ് വീട് നൽകിയത്.ചടങ്ങിൽ സി.പി.എം ഏരിയാ സെക്രട്ടറി എം.ജലീൽ,പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.അജിത്ത്,യൂണിയൻ നേതാവും കുഴിയം കയർസംഘം പ്രസിഡന്റുമായ സി.സുര,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.അനിൽ,സി.പി.എം ഏരിയ കമ്മിറ്റിയംഗം അഡ്വ.എൻ.സായികുമാർ,എം.റാഫി തുടങ്ങിയവർ പങ്കെടുത്തു.പെരുങ്ങുഴി കയർ സംഘത്തിന് സമീപമാണ് വീട് നിർമ്മിച്ച് നൽകിയത്.യൂണിയൻ നേതാക്കളായ കെ.രാജേന്ദ്രൻ ചെയർമാനും സി.സുര കൺവീനറും ആർ.അജിത്ത് രക്ഷാധികാരിയുമായ കൂട്ടായ്മയാണ് വീട് നിർമ്മിക്കാൻ മുൻകൈയെടുത്തത്.

ക്യാപ്ഷൻ: കയർത്തൊഴിലാളി കൂട്ടായ്മ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ കുടുംബത്തിന് കൈമാറുന്നു