മുഴുനീള റോഡ് മൂവി എച്ച്.ടി.5 ആരംഭിച്ചു
അഭിമന്യു തിലക്, പ്രശസ്ത കന്നഡ-തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന , പുതുമുഖ നായിക സാൻഡ്രിയ എന്നിവരെ പ്രധാന കഥാപാത്രമാക്കി ശരത് സന്ദിത് ആണ് സംവിധാനം ചെയ്യുന്ന എച്ച്.ടി.5 കല്ലേലി ഫോറസ്റ്റിൽ ചിത്രീകരണം ആരംഭിച്ചു. നർമ്മവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവിയാണ്. അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ അവിചാരിതമായി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു. മമ്മൂട്ടി നായകനായ പരോൾ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശരത് സന്ദിത്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമായ സാൻഡ്രിയ വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ്.
ഡൊവിൻസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നാണ് നിർമ്മാണം. തിരക്കഥ: അഡ്വ: ഇർഫാൻ കമാൽ, ഛായാഗ്രഹണം ഗണേഷ് രാജ്‌വേൽ. സംഗീതം: എൽവിൻ ജോഷ്വ, എഡിറ്റിംഗ്: ടി.എസ്. ജെയ്, കലാസംവിധാനം: ബോബൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യം ഡിസൈൻ: റോസ് റെജീസ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ഹരി കാട്ടാക്കട, ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട് . പി.ആർ. ഒ വാഴൂർ ജോസ്.