പാടശേഖരത്തിന് തീ പിടിച്ചു
Tuesday 13 January 2026 8:44 AM IST
ഹരിപ്പാട്: കുമാരപുരം കെ.വി.ജെട്ടി ജംഗ്ഷന് കിഴക്ക്
കൊപ്പാറതോടിന് സമീപമുള്ള സ്വകാര്യവ്യക്തികളുടെ തരിശുപാടത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. വർഷങ്ങളായി കൃഷിയിറക്കാതെ കാടുപിടിച്ച് കിടന്ന പാടത്തിനാണ് തീപിടിച്ചത്. അഗ്നിശമസേന വിഭാഗം എത്തിയെങ്കിലും വാഹനം കടന്നുചെല്ലാൻ കഴിയാത്തതിനാൽ ഗ്രാമപഞ്ചായത്ത് അംഗം ശോഭ രാധാകൃഷ്ണൻ, സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നി ശമന സേനാവിഭാഗവും നാട്ടുകാരും ചേർന്ന് സമീപത്തെ വീടുകളിലെ മോട്ടോർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.