സംരംഭകത്വ ശില്പശാല

Tuesday 13 January 2026 8:54 AM IST

ആലപ്പുഴ: നോർക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റർ (എൻ.ബി.എഫ്.സി) ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവർക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, സർക്കാർ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, ലൈസൻസുകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ് നയിക്കും.

20ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0471-2770534, 8592958677 എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാം.