റോഡ് അറ്റകുറ്റപ്പണി നടത്തണം
Tuesday 13 January 2026 8:59 AM IST
ആലപ്പുഴ: തത്തംപള്ളി വാർഡിലെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഇടറോഡുകളിൽ എത്രയും വേഗം അറ്റകുറ്റപ്പണിനടത്തണമെന്ന് കേരള കോൺഗ്രസ് (എം) തത്തംപള്ളി വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ചില റോഡുകൾക്ക് എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ, കോൺട്രാക്ടർമാർ പണം കിട്ടിയെങ്കിലേ റോഡുപണി തുടങ്ങൂ എന്ന നിലപാടിലാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡന്റ് സിബി ചാക്കോ അദ്ധ്യക്ഷത വഹിച്ചു.തത്തംപള്ളി വാർഡ് പ്രസിഡന്റായി ജോൺ വർഗീസിനെ തിരഞ്ഞെടുത്തു. ടി.കുര്യൻ, മാത്യു കുറച്ചേരി, ജോർജ്ജ് മുളയ്ക്കൽ, റീസാ ജോൺ തുടങ്ങിയവർ സംസാരിച്ചു.