താനവട്ടം സെമിനാർ
Tuesday 13 January 2026 12:01 AM IST
മാവേലിക്കര: ഓണാട്ടുകര സാഹിതിയും പയ്യന്നൂർ ഫോക് ലാൻഡും സംയുക്തമായി സംഘടിപ്പിച്ച താനവട്ടം ദ്വിദിന സെമിനാർ സമാപിച്ചു. ബ്രസീൽ അബ്ര സോഫാ ഡയറക്ടറും സ്ത്രീ ശാക്തീകരണത്തിന്റെ വക്താവുമായി കാമില ലിയാൽ റോസ ഉദ്ഘാടനം ചെയ്തു. ഫോക് ലാൻഡ് ചെയർമാൻ ഡോ.വി.ജയരാജൻ അധ്യക്ഷനായി.ഡോ.മധു ഇറവങ്കര, ശശികുമാർ മാവേലിക്കര, ജോർജ് തഴക്കര, ഡോ.ഷീന, ശിവരാജൻ തൃശൂർ എന്നിവർ സംസാരിച്ചു.തുടർന്ന് വാമനനൃത്തം അരങ്ങേറി. നാടോടി കലാകാരന്മാരായ ചെമ്പകക്കുട്ടി ഗോപാലൻ,കൃഷ്ണ ഷാജി, സനൽ പരിയാരം,ഗിരീഷ് ഗോപാൽ, ഗാഥാദേവി,സഞ്ജീവ് കുമാർ എന്നിവരെ ആദരിച്ചു.