സൗജന്യപരീക്ഷ പരിശീലനം
Tuesday 13 January 2026 12:02 AM IST
അമ്പലപ്പുഴ: 2026-27 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ് ഒന്നാം ഘട്ട പ്രവേശന പരീക്ഷയുടെ സൗജന്യ ഓൺലൈൻ പരീക്ഷാപരിശീലനം സഹകരണ വകുപ്പിന് കീഴിലുള്ള ഗവ. എം.ബി.എ കോളേജായ ഐ.എം.ടി പുന്നപ്രയിൽ നടത്തപ്പെടുന്നു. താല്പര്യമുള്ള അവസാനവർഷ ബിരുദവിദ്യാർഥികൾക്കും ബിരുദംനേടിയവർക്കും പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽവിവരങ്ങൾക്കും, രജിസ്ട്രേഷനും 0477 2267602, 9188067601, 9946488075, 9747272045, എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു.