വയലാർ കാവ്യോത്സവം

Tuesday 13 January 2026 12:11 AM IST

ആലപ്പുഴ: കലവൂർ പ്രീതികുളങ്ങര സ്പോർട്സ് അക്കാദമിയിലെ ട്രാക്ക് നിറയെ പാട്ടും കവിതകളും നിറഞ്ഞു.വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി സഞ്ജീവനം സാംസ്കാരിക സമിതിയുമായി സഹകരിച്ച് നടത്തിയ വയലാർ കാവ്യോത്സവം വേറിട്ട അനുഭവമായി.

സമിതി ചെയർപേഴ്സൺ സുജീവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. എൻ.ജി.എം സ്പോർട്സ് അക്കാദമി പ്രസിഡന്റ് കെ.പി രാജേഷ്കുമാർ അദ്ധ്യക്ഷനായി.സെക്രട്ടറി എം മനോജ്, അത്‌ലറ്റിക്സ് കോച്ച് കെ.ആർ സാംജി, കെ.പി പത്മരാജൻ, സമിതി ജനറൽ കൺവീനർ കെ.വി രതീഷ് തുടങ്ങിയവർ സംസാരിച്ചു.