ആയുർവേദ സെമിനാർ

Tuesday 13 January 2026 12:14 AM IST

മുഹമ്മ: കൊച്ചനാ കുളങ്ങര റസിഡൻസ് അസോസിയേഷൻ തടുത്തുവെളിയിൽ ആയുർവേദ സെമിനാർ സംഘടിപ്പിച്ചു. മൂവാറ്റുപുഴ പുനർജിത്ത് ആശുപത്രിയുടെ സഹായത്തോടെ നടത്തിയ സെമിനാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്തു. ഡോ. അനുജാ വർഗീസ്, ഡോ.അർജുൻ രവി എന്നിവർ സെമിനാർ നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ.സുധാകര പണിക്കർ, സെക്രട്ടറി കെ.വി ശ്യാമളൻ നായർ, വൈസ് പ്രസിഡന്റ് സി.ആർ. ബിജു, ജോയിന്റ് സെക്രട്ടറി മധുസൂദനൻ നായർ, ട്രഷറർ അരവിന്ദൻ നായർ എന്നിവർ സംസാരിച്ചു. വൈദ്യപരിശോധനയും സൗജന്യ മരുന്നു വിതരണവും നടന്നു.