‘വിസ്മയം’ ഫോട്ടോഗ്രഫി എക്സിബിഷൻ

Tuesday 13 January 2026 12:31 AM IST

വിഴിഞ്ഞം: നീർത്തടകം പരിസ്ഥിതി സംരക്ഷണ സംഘടനയുടെ നേതൃത്വത്തിൽ വിസ്മയം ഫോട്ടോഗ്രഫി എക്സിബിഷൻ സംഘടിപ്പിച്ചു.കിരീടം പാലത്തിന് സമീപമായിരുന്നു പ്രദർശനം.കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.15 ഫോട്ടോഗ്രാഫർമാർ പങ്കെടുത്തു.ഇവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.നീർത്തടാകത്തോടൊപ്പം,വിക്കി ലൗ ബേർഡ് ക്ലബ്,കുവൈറ്റ് ബേർഡ് ക്ലബ്,സസ്തര,എൻ.ജി.ഒ സംഘടനയായ ഡബ്ല്യു.ബി.പി.സി എന്നിവരായിരുന്നു സംഘാടകർ. കയൽക്കരയിലെ പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്തു.ഫോട്ടോഗ്രാഫർമാരായ സാരംഗ,ജതീശ്വരൻ,അഞ്ജു.എസ്.ശശി,ഹരിത,സൗമ്യ ശേക്കുറി,വിപിൻ ശേക്കുറി,അരുൺ മുകുന്ദ്,ഡോ.അഷർ നായഗം,ടിറ്റോ,കിച്ചു അരവിന്ദ്,ഇർവിൻ സെബാസ്റ്റ്യൻ,സജൻ രാജു,ലിജോ,അജീഷ്,ഭരത് എന്നിവർ എക്സിബിഷനിൽ പങ്കെടുത്തു. കാക്കാമൂല ബിജു,പുഞ്ചക്കരി ബിനു,എ.ജെ.കിരൺ,ജയകുമാർ എന്നിവർ നേതൃത്വം നൽകി.