മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണം

Tuesday 13 January 2026 12:32 AM IST

തിരുവനന്തപുരം: ഹൃദയ സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സെമിനാറും രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് സിയാദ് കരിം അദ്ധ്യക്ഷത വഹിച്ചു.കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് മുഖ്യാതിഥിയായി.ചിത്രരചനാ മത്സര വിജയികൾക്ക് വെമ്പായം നസീർ ക്യാഷ് അവാർഡ് നൽകി.ഉവൈസ് അമാനി നദ്വി,കെ.പി.ദുര്യോധനൻ,കെ.തുളസീധരൻ കിളിമാനൂർ,സൊസൈറ്റി ട്രഷറർ ഷിബു പോരേടം,ജനറൽ സെക്രട്ടറി ശോഭാ സാമുവൽ,കൃഷ്ണൻ നായർ,സാമുവൽ,സോമശേഖരൻ നായർ,കൈതറ മൂഴി,ഷാബിറ,അനീഷ്,ഖദീജ എന്നിവർ പങ്കെടുത്തു.