കേരള പ്രവാസി ലീഗ്
Tuesday 13 January 2026 12:33 AM IST
തിരുവനന്തപുരം: കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗ് ഹൗസിലെ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ അദ്ധ്യക്ഷത വഹിച്ചു. ഷബീർ മൗലവി,ആമച്ചൽ ഷാജഹാൻ,ആലംകോട് ഹസൻ,ഷാനു റഹീം,എസ്.കമാലുദ്ദീൻ,ബീമാപ്പള്ളി സഫറുള്ള ഹാജി, അബ്ദുറഹ്മാൻ,ഷംസീർ വള്ളക്കടവ്,നസീർ പുത്തൻപാലം തുടങ്ങിയവർ സംസാരിച്ചു. വി.കെ.ഇബ്രാഹിം കുഞ്ഞിനെ അനുസ്‌മരിച്ചു. ഇമാം അബ്ദുൽ അസീസ് മുസ്ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നിസാർ സ്വാഗതവും കിള്ളി മാഹീൻ നന്ദിയും പറഞ്ഞു.