സെമിനാർ
Tuesday 13 January 2026 12:33 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം പെറ്റൽസ് ലയൺസ് ക്ലബ് പാൽക്കുളങ്ങര എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡ്രഗ് അബ്യൂസ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ജയശ്രീ മുരളീധരൻ അദ്ധ്യക്ഷയായ ചടങ്ങ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി,റീജിയൺ ചെയർപേഴ്സൺ വിജയലക്ഷ്മി സുരേഷ്,ക്ലബ് സെക്രട്ടറി ഡോ.അനിത ജി.നായർ,വിജയലക്ഷ്മി മേനോൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ സെമിനാറിന് നേതൃത്വം നൽകി.