പുസ്തക പ്രകാശനം

Tuesday 13 January 2026 12:35 AM IST

തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വച്ച് കിരൺ ബിസു രചിച്ച ‘യന്ത്രത്തുമ്പികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.ഹരിതം ബുക്സ് മാനേജിംഗ് ഡയറക്ടർ പ്രതാപൻ തായാട്ട് അദ്ധ്യക്ഷത വഹിച്ചു.ഡി.കെ.മുരളി എം.എൽ.എ പുസ്തകത്തിന്റെ ആദ്യപ്രതി മുൻ സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വ.ഷാനിബ ബീഗത്തിന് നൽകി പ്രകാശനം ചെയ്തു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.