ഐശ്വര്യ നഗർ റസിഡന്റ്സ് വാർഷികം
Tuesday 13 January 2026 12:36 AM IST
കാര്യവട്ടം: പാങ്ങപ്പാറ ഐശ്വര്യ നഗർ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും പുതുവർഷ ആഘോഷവും കാര്യവട്ടം ഗവ.യു.പി.എസ് ഓഡിറ്റോറിയത്തിൽ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ.ആർ.രഘുനാഥൻ,ഡോ.ആർ.ആർ.രാജീവ്,കൗൺസിലർ എസ്.എസ്.സന്ധ്യറാണി, ജി.രവീന്ദ്രൻ നായർ സൂര്യഗായത്രി,ആർ.മണികണ്ഠൻ,ശശികുമാരൻനായർ,'ഫ്രാക്ക് ' ഭാരവാഹികളായ സി.ബാലചന്ദ്രൻനായർ,ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ,രവീന്ദ്രൻ നായർ സൂര്യഗായത്രി,വൈശാഖ് എന്നിവരെ ആദരിച്ചു.