ഇരുമ്പ് പൈപ്പും ജാക്കിയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Tuesday 13 January 2026 12:48 AM IST

കൊടുങ്ങല്ലൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷം രൂപ വില വരുന്ന ഇരുമ്പ് പൈപ്പും ജാക്കിയും മോഷ്ടിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ലോകമലേശ്വരം ചെവ്വല്ലൂർ വീട്ടിൽ ജോജോ സാജൻ എന്ന് വിളിക്കുന്ന ഷാജനെയാണ് (37) പൊലീസ് പിടികൂടിയത്. എറിയാട് ഇളംതുരുത്തി വീട്ടിൽ ജോർജ് (64) എന്നയാൾ കോൺട്രാക്ട് വർക്ക് നടത്തുന്ന കൊടുങ്ങല്ലൂർ ഉണിപറമ്പത്ത് പടി എന്ന സ്ഥലത്തുള്ള വീടിന്റെ സൈറ്റിലായിരുന്നു മോഷണം. ജോർജിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതി എട്ട് ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ.അരുൺ , സബ്ബ് ഇൻസ്‌പെക്ടർ കെ.സാലിം , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിൻ നാഥ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.