വീടാക്രമണം ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ : പുതുവത്സര ദിവസം സി.പി.എം പ്രവർത്തകനായ വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി ജനാലകൾ തല്ലിത്തകർത്ത കേസിൽ ഉൾപ്പെട്ട ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. കോതപറമ്പ് ആല തകരം കുന്നത്ത് വീട്ടിൽ ലാൽ കൃഷ്ണയെയാണ് (30) തൃശൂർ റൂറൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജനുവരി ഒന്നിന് പുലർച്ചെയായിരുന്നു വത്സാലയം പുത്തൻകാട്ടിൽ പ്രതാപന്റെ (70) വീടിന് നേരെ അക്രമം നടത്തിയത്. ഈ കേസിൽ പ്രതിയായ എസ്.എൻ പുരം ആല കക്കറ വീട്ടിൽ യദു കൃഷ്ണൻ (29) എന്ന ബി.ജെ.പി പ്രവർത്തകനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി : പി.സി.ബിജു കുമാർ, ഇൻസ്‌പെക്ടർ ബി.കെ.അരുൺ, സബ്ബ് ഇൻസ്‌പെക്ടർ കെ.സാലിം, ജി.എസ്.ഐമാരായ സി.എം.തോമസ്, അസ്മാബി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, സുധീഷ്, എന്നിവരും ജില്ലാ ഡാൻസാഫ് അംഗങ്ങളായ സി.ആർ.പ്രദീപ്, ജയകൃഷ്ണൻ, ഷൈൻ, സൂരജ് വി.ദേവ് , ലിജു ഇയ്യാനി, ബിജു, മിഥുൻ ആർ.കൃഷ്ണ, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.