ഇന്ത്യയ്ക്ക് സ്വന്തം മൂന്നാം തലമുറ പോർട്ടബിൾ ടാങ്ക് വേധ മിസൈൽ

Tuesday 13 January 2026 1:08 AM IST

ന്യൂഡൽഹി: ആക്രമിക്കാൻ വരുന്ന കവചിത വാഹനങ്ങളെ തകർക്കാൻ ഇന്ത്യ വികസിപ്പിച്ച മൂന്നാം തലമുറ പാേർട്ടബിൾ മിസൈലിന്റെ പരീക്ഷണം വിജയകരം.

ഫയർ ആന്റ് ഫോർഗെറ്റ് മാൻ പോർട്ടബിൾ ടാങ്ക് വേധ ഗൈഡഡ് മിസൈൽ (എം.പി.എ.ടി.ജി.എം) ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് വികസിപ്പിച്ചത്. മഹാരാഷ്ട്രയിലെ അഹല്യ നഗർ കെ.കെ റേഞ്ചിലാണ് പരീക്ഷിച്ചത്.

രാത്രിയും പകലും പ്രവർത്തിക്കാനുള്ള ഇമേജിംഗ് ഇൻഫ്രാറെഡ് , ഹോമിംഗ് സീക്കർ സെൻസർ, ഓൾ ഇലക്ട്രിക് കൺട്രോൾ ആക്ച്വേഷൻ സിസ്റ്റം, ഫയർ കൺട്രോൾ സിസ്റ്റം, ടാൻഡം വാർഹെഡ്, പ്രൊപ്പൽഷൻ സിസ്റ്റം, ഹൈ പെർഫോമൻസ് സൈറ്റിംഗ് സിസ്റ്റം തുടങ്ങിയ അത്യാധുനിക തദ്ദേശീയ സാങ്കേതിക വിദ്യകൾ മിസൈലിന്റെ പ്രവർത്തനം കൃത്യമാക്കുന്നു.

ഡി.ആർ.ഡി.ഒ ലബോറട്ടറികളായ റിസർച്ച് സെന്റർ ഇമാരത്ത് (ഹൈദരാബാദ്), ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറി (ചണ്ഡീഗഡ്), ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി(പൂനെ), ഇൻസ്ട്രുമെന്റ്സ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്(ഡെറാഡൂൺ) എന്നിവിടങ്ങളിലാണ് ഈ സംവിധാനങ്ങൾ വികസിപ്പിച്ചത്.

തോളിൽ വച്ചും തൊടുക്കാം

ഭാരം കുറഞ്ഞ മിസൈൽ ആയതിനാൽ സൈനികർക്ക് തോളിൽവച്ചും തൊടുക്കാം. ട്രൈപോഡിൽ ഘടിപ്പിച്ചും വിക്ഷേപിക്കാം.

 പ്രഹരശേഷി

200 മീറ്റർ മുതൽ

4 കിലോമീറ്റർ വരെ

 ഭാരം

14.5കിലോ

 നീളം

1.30മീറ്റർ

(:,: 1.30മീറ്റർ)