ബംഗാളിലെ എസ്.ഐ.ആർ: തിര. കമ്മിഷന് നോട്ടീസ്
Tuesday 13 January 2026 1:14 AM IST
ന്യൂഡൽഹി: പശ്ചിമബംഗാളിലെ എസ്.ഐ.ആർ (തീവ്ര വോട്ടർപട്ടിക പുതുക്കൽ) പ്രക്രിയക്കെതിരെ സമർപ്പിച്ച ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നോട്ടീസ്. തൃണമൂൽ എം.പിമാരായ ഡെറിക് ഒബ്രയെനും ഡോല സെന്നും സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. നടപടിക്രമങ്ങളിലെ പോരായ്‌മകളാണ് തൃണമൂൽ എം.പിമാർ ചൂണ്ടിക്കാട്ടുന്നത്. എസ്.ഐ.ആർ സംബന്ധിച്ച നിർദ്ദേശങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ അല്ലാതെ വാട്സാപ്പ് തുടങ്ങി സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് ബി.എൽ.ഒമാർക്ക് കൈമാറുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കി. 19ന് വീണ്ടും പരിഗണിക്കും.