വർഗീയതയ്ക്കെതിരെ പോരാടണം: എം.വി. ഗോവിന്ദൻ
Tuesday 13 January 2026 2:49 AM IST
തിരുവനന്തപുരം: വിശ്വാസികളെ ഉൾപ്പെടെ അണിനിരത്തി വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിശ്വാസികൾ ഒരിക്കലും വർഗീയവാദികളല്ല. ഹിന്ദുവർഗീയവാദവും ജാതീയമായ ചിന്ത അടിസ്ഥാനമാക്കിയുള്ള ഐഡന്റിറ്റി പൊളിറ്റിക്‌സുമെല്ലാം ചേർന്ന് വർഗീയവത്കരിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന കാലമാണിത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ നടത്തിയ സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ മുന്നേറ്റം രാജ്യത്തിന്റെ ഭാവികാര്യത്തിൽ നിർണായകമാണ്. നവകേരള സൃഷ്ടിക്കുള്ള പ്രവർത്തനങ്ങളിലാണ് ഇടതുപക്ഷ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന തരത്തിൽ കേന്ദ്രം സാമ്പത്തിക ഉപരോധവുമായി മുന്നോട്ടുവന്നാൽ ശക്തമായി ചെറുക്കണം.