സുപ്രീം കോടതി പരിശോധിക്കും: പട്ടിക വിഭാഗ ക്രീമിലെയർ

Tuesday 13 January 2026 2:51 AM IST

ന്യൂഡൽഹി: എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കണമോയെന്ന് സുപ്രീം കോടതി വിശദമായി പരിശോധിക്കും. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാദ്ധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

പട്ടിക വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കാത്തത് 'അവസരങ്ങളിലെ തുല്യത' അടക്കം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. പട്ടിക വിഭാഗങ്ങളിലെ സാമ്പത്തികമായും സാമൂഹ്യമായും വളർച്ച പ്രാപിച്ചവർക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങൾ നൽകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ ബി.ആർ. ഗവായ് നിലപാടെടുത്തിരുന്നു.