രാഹുലിന്റെ അറസ്റ്റ് സ്പീക്കറെ അറിയിച്ച് എസ്.ഐ.ടി
Tuesday 13 January 2026 3:17 AM IST
തിരുവനന്തപുരം: പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് സ്പീക്കർ എ.എൻ. ഷംസീറിനെ അറിയിച്ച് എസ്.ഐ.ടി. പൊലീസ് റിപ്പോർട്ട് ലഭിച്ചാലുടൻ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ അറിയിച്ചിരുന്നു. തുടർച്ചയായി കേസുകളിൽ പ്രതിയാക്കപ്പെട്ടതിന്റെ പേരിൽ രാഹുലിനെ അയോഗ്യനാക്കുന്നതടക്കം നടപടിയെടുക്കുന്നതു സംബന്ധിച്ച് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയാണു ശുപാർശ ചെയ്യേണ്ടത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപ് കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.