ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Tuesday 13 January 2026 3:25 AM IST

തിരുവനന്തപുരം:കോൺഗ്രസ് നേതൃത്വത്തിൽ ലോക് ഭവന് മുന്നിൽ ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന രാപ്പകൽ സമരം ഇന്ന് രാവിലെ 10 ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.

പുതിയ നിയമനിർമാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകർത്ത മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും തൊഴിൽ അവകാശം സംരക്ഷിക്കുന്നവിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും നടത്തുന്ന സമരങ്ങളുടെ ഭാഗമാണ് രാപ്പകൽ സമരം.

കെ.പി.സി.സി പ്രസിസന്റ് സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി , കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്,മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരൻ,കെ.മുരളീധരൻ,എംഎം ഹസൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ,പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ,എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി മോഹൻ,വി.കെ അറിവഴകൻ, മൻസൂർ അലി ഖാൻ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.പി മാർ,എം.എൽ.എമാർ,മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.14 ന് രാവിലെ 10 ന് രാപ്പകൽ സമരം സമാപിക്കും.