ധൻകർ ആശുപത്രിയിൽ
Tuesday 13 January 2026 3:26 AM IST
ന്യൂഡൽഹി: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മുൻ ഉപരാഷ‌്ട്രപതി ജഗ‌്ദീപ് ധൻകറെ എയിംസിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രണ്ട് തവണ അബോധാവസ്ഥയിലായതിനെ തുടർന്ന് വിദഗ്‌ദ്ധ പരിശോധനയ്‌ക്കായി കൊണ്ടുവന്നപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്‌ടർമാർ നിർദ്ദേശിക്കുകയായിരുന്നു. എം.ആർ.ഐ സ്‌കാനിന് വിധേയമാക്കി. ഉപരാഷ്‌ട്രപതി ആയിരിക്കെ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും ധൻകറിന് ബോധം നഷ്‌ടപ്പെട്ട സംഭവമുണ്ട്. ആരോഗ്യ സംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ജൂലായ് 21ന് അദ്ദേഹം ഉപരാഷ‌്‌ട്രപതി സ്ഥാനം രാജിവച്ചത്.