ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തിളങ്ങി വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ലോസ് ആഞ്ചലസ്: സിനിമാ, ടെലിവിഷൻ മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള 83 -ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ തിളങ്ങി ലിയനാർഡോ ഡികാപ്രിയോ നായകനായി എത്തിയ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ". മികച്ച സംവിധാനം, തിരക്കഥ (പോൾ തോമസ് ആൻഡേഴ്സൺ), സഹനടി (ടെയാന ടെയ്ലർ), എന്നീ പുരസ്കാരങ്ങൾക്കൊപ്പം മ്യൂസിക്കൽ/കോമഡി വിഭാഗത്തിലെ മികച്ച ചിത്രമെന്ന നേട്ടവും സ്വന്തമാക്കി. ആകെ 9 നോമിനേഷനുകൾ ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച നടനുള്ള നോമിനേഷൻ (മ്യൂസിക്കൽ/കോമഡി വിഭാഗം) കാപ്രിയോ നേടിയെങ്കിലും 'മാർട്ടി സുപ്രീമി"ലെ അഭിനയത്തിന് തിമോത്തി ഷാലമേ പുരസ്കാരത്തിന് അർഹനായി. മികച്ച ടെലിവിഷൻ സീരീസുകളായി ദ പിറ്റ് (ഡ്രാമ), ദ സ്റ്റുഡിയോ (മ്യൂസിക്കൽ/കോമഡി ), അഡോളസെൻസ് (ലിമിറ്റഡ്/ആന്തോളജി ) എന്നിവയെ തിരഞ്ഞെടുത്തു. നടി പ്രിയങ്കാ ചോപ്ര അവതാരകരിൽ ഒരാളായി എത്തി.
മറ്റ് പുരസ്കാരങ്ങൾ:
ഡ്രാമ വിഭാഗം - ചിത്രം: ഹാം നെറ്റ്, നടൻ: വാഗ്നർ മോറ, നടി: ജെസി ബക്ക്ലി
മ്യൂസിക്കൽ/കോമഡി വിഭാഗം - നടി: റോസ് ബയേൺ
ആനിമേറ്റഡ് ചിത്രം: കെ പോപ് ഡീമൺ ഹണ്ടേഴ്സ്
ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം - ദ സീക്രട്ട് ഏജന്റ്
ടെലിവിഷൻ നടൻ - നോവ വൈൽ (ഡ്രാമ), സെത്ത് റോജൻ (മ്യൂസിക്കൽ/കോമഡി ), സ്റ്റീഫൻ ഗ്രഹാം (ലിമിറ്റഡ്/ആന്തോളജി )
ടെലിവിഷൻ നടി - റിയ സീഹോൺ (ഡ്രാമ), ജീൻ സ്മാർട്ട് (മ്യൂസിക്കൽ/കോമഡി ), മിഷേൽ വില്യംസ് (ലിമിറ്റഡ്/ആന്തോളജി )