വെറും 15 മിനിട്ട് മതി, കരുവാളിപ്പ് പൂർണമായും മാറ്റാം; വൈറലായ മാർഗം പരീക്ഷിച്ച് നോക്കൂ

Tuesday 13 January 2026 12:47 PM IST

ദിവസവും വെയിലേൽക്കുന്നവർ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് കരിവാളിപ്പ്. ഇവ വന്നുകഴിഞ്ഞാൽ മാറ്റാൻ വലിയ പ്രയാസമാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ മുഖത്തും കയ്യിലും കാലിലുമെല്ലാം സൺസ്‌ക്രീൻ പുരട്ടണം. കരിവാളിപ്പ് വന്നവർക്ക് അത് മാറാനുള്ള പ്രകൃതിദത്തമായ മാർഗങ്ങളറിയാം. ഇത് ആഴ്‌ചയിൽ രണ്ട് ദിവസം ഉപയോഗിച്ചാൽ കരിവാളിപ്പ് പൂർണമായും മാറുന്നതാണ്.

  1. കറ്റാർവാഴ ജെൽ - വിപണിയിൽ ലഭ്യമായ കറ്റാർവാഴ ജെൽ അല്ല പകരം ഫ്രഷ് ആണ് ഉപയോഗിക്കേണ്ടത്. ടാൻ വന്ന ഭാഗത്ത് ഇത് രാത്രി പുരട്ടിക്കൊടുത്താൽ മതി. രാവിലെ കഴുകി കളയാം.
  2. തൈര് - ഒരു സ്‌പൂൺ തൈരും അൽപ്പം കസ്‌തൂരി മഞ്ഞളും നന്നായി യോജിപ്പിച്ച് കരിവാളിപ്പുള്ള ഭാഗത്ത് പുരട്ടുക. വിപണിയിൽ ലഭ്യമായ പല ക്രീമുകളിലും ഈ രണ്ട് ചേരുവകളും ഉപയോഗിക്കാറുണ്ട്. പിഗ്‌മെന്റേഷൻ മാറാനും ഇത് ഉത്തമമാണ്.
  3. കടലമാവ് - കടലമാവും അൽപ്പം മഞ്ഞൾപ്പൊടിയും പാലിൽ ചേർത്ത് യോജിപ്പിച്ച് കരിവാളിപ്പുള്ള ഭാഗത്ത് പുരട്ടുക. അര മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്.
  4. ഓട്‌സ് - ഓട്‌സും തൈരും ചേർത്ത് നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി കരിവാളിപ്പുള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങുമ്പോൾ കഴുകിക്കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം കാണാൻ സാധിക്കുന്നതാണ്.
  5. ഉരുളക്കിഴങ്ങ് - ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിവാളിപ്പുള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങുമ്പോൾ വീണ്ടും പുരട്ടിക്കൊടുക്കുക. ഇങ്ങനെ മൂന്ന് തവണ ചെയ്യണം. 30 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്.