ഉടൻ ആലം കല്ല് വാങ്ങി സൂക്ഷിക്കൂ; വീട്ടിൽ പണം  ​കുമിഞ്ഞുകൂടും

Tuesday 13 January 2026 2:37 PM IST

വാസ്തുപ്രകാരം നിരവധി പ്രത്യേകതകൾ ഉള്ള ഒന്നാണ് ആലം കല്ല്. വീട്ടിൽ ഭാഗ്യം കൊണ്ടുവരാനും നെഗറ്റീവ് എനർജി അകറ്റാനും ആലം സഹായിക്കുന്നു. ശരിയായ കോണിൽ ആലം സൂക്ഷിക്കുന്നത് വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ അകറ്റുമെന്നാണ് പറയപ്പെടുന്നത്.

വീടിന്റെ കോണുകളിലും പ്രവേശന കവാടത്തിലും ആലം വയ്ക്കുന്നത് വാസ്തു പ്രശ്നങ്ങൾ കുറയ്ക്കുകയും ശാന്തത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ദുഷ്ടശക്തികളെ അകറ്റാൻ കറുത്ത തുണിയിൽ പൊതിഞ്ഞ് തലയിണയുടെ അടിയിലോ വാതിലിനടുത്തോ ആലം വയ്ക്കുന്നത് നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. ഇത് ദുഃസ്വപ്നം കാണുന്നത് തടയാൻ സഹായിക്കും.

വീട്ടിലെ സാമ്പത്തിക പ്രശ്നം അകറ്റാൻ ഒരു കഷ്ണം ആലം സേഫിലോ ലോക്കറിലോ സൂക്ഷിക്കുന്നത് നല്ലതാണ്. ചുവപ്പ്, വെള്ള നിറങ്ങളിലുള്ള തുണികളിൽ കെട്ടി പണം സൂക്ഷിക്കുന്ന സ്ഥലത്ത് ആലം വയ്ക്കാം. ഇത് പണവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുമെന്നാണ് വിശ്വാസം.