മദ്ധ്യവയസ്‌കനെ തുഴകൊണ്ട് അടിച്ച കേസിൽ റിമാൻഡിൽ

Wednesday 14 January 2026 1:28 AM IST

വൈപ്പിൻ: മദ്ധ്യവയസ്‌കനെ തുഴകൊണ്ട് അടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. എടവനക്കാട് പഴങ്ങാട് നികത്തിത്തറ വിഷ്ണുവിനെ (31) ഞാറക്കൽ എസ്.ഐ ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്. എടവനക്കാട് പഴങ്ങാട് തേർറമ്പിൽ ഷാജിക്കാണ് (53) അടിയേറ്റത്. കഴുത്തിനും എളിക്കും പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. കഴിഞ്ഞദിവസം പഴങ്ങാട് ഭാഗത്ത് ബോസിന്റെ മതിലിൽ പെയിന്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അടിയേറ്റത്. പ്രതിക്കെതിരെ നേരത്തേ പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.