പി.പി ചന്ദ്രശേഖരപിള്ള അനുസ്മരണം
Wednesday 14 January 2026 12:02 AM IST
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മുൻമേധാവി ഡോ. പി.പി ചന്ദ്രശേഖരപിള്ളയുടെ അനുസ്മരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം മേധാവി ലിനി മറിയം മാത്യു അദ്ധ്യക്ഷത വഹിച്ചു. 'സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡാറ്റാ സയൻസ്: ഭാവിയുടെ സാദ്ധ്യതകൾ' എന്ന വിഷയത്തിൽ കോട്ടയം മൈനർ ഇറിഗേഷൻ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസർ എം.എസ് സ്മിത ക്ലാസ് നയിച്ചു. സ്റ്റാറ്റിസ്റ്റിക്‌സിൽ ഉയർന്ന മാർക്ക് നേടിയ മൂന്നാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനി ഗൗരി നന്ദനയ്ക്ക് അവാർഡ് നൽകി. ജി. വത്സല, ഡോ. ജി. ഹരിനാരായണൻ, ഡോ. ദീപ എച്ച്. നായർ എന്നിവർ പ്രസംഗിച്ചു.