ലഹരിവിരുദ്ധ സന്ദേശയാത്ര
Wednesday 14 January 2026 12:04 AM IST
പൊൻകുന്നം: ഒരുവർഷം നീളുന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുമായി ചിറക്കടവ് പബ്ലിക് ലൈബ്രറി. എല്ലാവീടുകളിലും സന്നദ്ധപ്രവർത്തകരുടെ സന്ദർശനവും ലഹരിവിമോചനത്തിന് സഹായമാവശ്യമായവർക്ക് ക്രമീകരണവും ഒരുക്കും. ലഹരിമാഫിയയുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കാൻ എക്‌സൈസ് വകുപ്പുമായി ചേർന്ന് പ്രവർത്തനം നടത്തും. യാത്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ബി.ബിനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാശ്രീധർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ, ഉഷാ ശ്രീകുമാർ, ലതാ ശ്രീകുമാർ, ഗൗതം ബാലചന്ദ്രൻ, കെ.കെ.സന്തോഷ്‌കുമാർ, ബേബിച്ചൻ ഏർത്തയിൽ, ശ്രീജ അജിത്ത്, രാജേഷ്‌കുമാർ പൊൻകുന്നം, ഡോ.സജീവ് പള്ളത്ത്, ബ്രൂസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോർജ് തോമസ് ക്ലാസ് നയിച്ചു.