കല്യാണിക്കുട്ടി അമ്മ

Tuesday 13 January 2026 7:21 PM IST

കാസർകോട് : മുൻ കെ.ബി.ഡി.എസ്.എസ് പ്രസിഡന്റും കൊല്ലൂർ മൂകാംബികാ ക്ഷേത്രം ട്രസ്റ്റിയുമായിരുന്ന പരേതനായ കുറ്റിക്കോൽ കോടോത്ത് നാരായണൻ നായരുടെ ഭാര്യ ചെരിപ്പാടി കല്യാണിക്കുട്ടി അമ്മ (96) നിര്യാതയായി. മക്കൾ : കൊല്ലൂർ മൂകാംബികാ ക്ഷേത്രം മുൻ ട്രസ്റ്റി ചെരിപ്പാടി മോഹൻ കുമാർ, പ്രഭാവതി, ഡോ. രാജഗോപാൽ (ഫിസിഷ്യൻ, തിരുവനന്തപുരം), ഡോ.സരസ്വതി വേണുഗോപാൽ (ഗൈനക്കോളജിസ്റ്റ്, പയ്യന്നൂർ ), പരേതനായ ചെരിപ്പാടി രാധാകൃഷ്ണൻ നായർ (വിജയ ബാങ്ക്).

മരുമക്കൾ: ഉഷ, ശോഭ, ഡോ.ബിന്ദു പുരുഷോത്തമൻ ( തിരുവനന്തപുരം), പരേതരായ ഡോ.കെ.പി.വേണുഗോപാൽ നായനാർ (പീഡിയാട്രീഷ്യൻ, പയ്യന്നൂർ ), മേജർ ഉണ്ണികൃഷ്ണൻ നായർ.

സഹോദരങ്ങൾ : ചെരിപ്പാടി നാരായണൻ നായർ (എൻജിനീയർ, മുംബൈ), പരേതരായ മുൻ എം.എൽ.എ, ചെരിപ്പാടി കുഞ്ഞികൃഷ്ണൻ നായർ (നീലേശ്വരം), അഡ്വ. ചെരിപ്പാടി ഗോപാലൻ നായർ (കാഞ്ഞങ്ങാട്‌ ),

ചെരിപ്പാടി കാർത്യായനിഅമ്മ.