'മേരികോമിന് ജൂനിയർ ബോക്സറുമായി ബന്ധം, 2017ൽ മറ്റൊരാളുമായി, ഇപ്പോൾ പുതിയ ആൾ'
ന്യൂഡൽഹി : തന്റെ കോടിക്കണക്കിന് രൂപയും സ്വത്തുക്കളുടെ ഉടമസ്ഥാവകാശവും മുൻ ഭർത്താവ് കരുങ് ഓൻഖോലർ (ഓൺലർ.) തട്ടിയെടുത്തെന്ന് ഇന്ത്യൻ ബോക്സിംഗ് ഇതിഹാസം മേരികോം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്ക് നഷ്ടപ്പെട്ടെന്നാണ് മേരികോം ഒരഭിമുഖത്തിൽ ആരോപിച്ചത്. ഇപ്പോഴിതാ മേരികോമിന്റെ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഓൺലർ.
മേരികോമിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുനെന്ന് ഓൺലർ ആരോപിച്ചു. 2017ൽ ഒരു ജൂനിയർ ബോക്സറുമായും 2017 മുതൽ ബോക്സിംഗ് അക്കാഡമിയിലെ മറ്റൊരു വ്യക്തിയുമായി താരം ബന്ദം പുലർത്തിയിരുന്നുവെന്ന് ഓൺലർ വെളിപ്പെടുത്തി. ജൂനിയർ ബോക്സറുമായുള്ള ബന്ധത്തിന്റെ പേരിൽ കുടുംബങ്ങൾ തമ്മിൽ വഴക്കുണ്ടായി. ഇതിൽ ഒത്തുതീർപ്പുണ്ടായതിന് പിന്നാലെ 2017ൽ ബോക്സിംഗ് അക്കാഡമിയിൽ ജോലി ചെയ്യുന്ന ഒരാളുമായി ബന്ധം പുലർത്തി. അവരുടെ വാട്സാപ്പ് ചാറ്റുകൾ തെളിവായി കൈവശമുണ്ടെന്നും ഓൺലർ പറഞ്ഞു. മേരികോം മുന്നോട്ടുപോകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും പക്ഷേ പരസ്യമായി തന്നെ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് ഓൺലർ ചോദിച്ച. അവൾ എവിടെയാണ് താമസിക്കുന്നതെന്നും ആരോടൊപ്പമാണെന്നും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മേരികോമും മദ്യപിക്കുമെന്നും വോഡ്കയും റമ്മും കഴിച്ചിട്ടുണ്ടെന്നും ഓൺലർ ആരോപിച്ചു. എന്നാൽ മദ്യപിച്ചതിന് എന്നെ കുറ്റപ്പെടുത്തുന്ന മാദ്ധ്യമങ്ങളോട് അവർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.