തീയേറ്ററുകൾ അടയ്‌ക്കും, ഷൂട്ടിംഗ് നിർത്തും, സിനിമാ മേഖലയിൽ ജനുവരി 21ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

Tuesday 13 January 2026 7:27 PM IST

കൊച്ചി: സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിൽ ജനുവരി 21 ബുധനാഴ്‌ച സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുക. സിനിമാ തീയേറ്ററുകൾ അടച്ചിടാനും ഷൂട്ടിംഗ് അടക്കം നിർത്തിവയ്‌ക്കാനും തീരുമാനിച്ചെന്ന് സംഘടനകൾ അറിയിക്കുന്നു. ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങി സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്.

ജിഎസ്‌ടിയോടൊപ്പം വിനോദ നികുതി കൂടി നൽകുന്നത് സിനിമാ മേഖലയിൽ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. അതിനാൽ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ പണിമുടക്കുന്നത്.