കരൂർ ദുരന്തം : വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും, 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം
ന്യൂഡൽഹി : കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാർട്ടി അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാകാൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ വിജയ്‌യ്ക്ക് നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസം കേസിൽ മൊഴി നൽകാൻ് വിജയ് ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീണ്ടും ചോദ്യം ചെയ്യും എന്ന കാര്യം വിജയ്‌നെ ഇന്നലെ തന്നെ അറിയിച്ചിരുന്നെങ്കിലും പൊങ്കൽ കഴിഞ്ഞേ ഹാജരാകാൻ കഴിയൂ എന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 19ന് ഹാജരാകാൻ സി.ബി.ഐ നോട്ടീസ് നൽകിയത്. ദുരന്തത്തിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ലെന്നും ജില്ലാ ഭരണകൂടത്തിനും സർക്കാരിനും പൊലീസിനുമാണ് ഉത്തരവാദിത്വം എന്നുമാണ് വിജയ്‌യുടെ നിലപാട്.