ബാലചന്ദ്രമേനോന് പുരസ്‌കാരം
Wednesday 14 January 2026 12:51 AM IST
കോട്ടയം : സംഗീതജ്ഞൻ ആലപ്പി രംഗനാഥിന്റെ നാലാം ചരമവാർഷികവും സ്വാമിസംഗീതം പുരസ്‌കാര സമർപ്പണവും 17ന് ചങ്ങനാശേരിയിൽ നടക്കും. പെരുന്ന ഗൗരിമഹൽ ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന നടക്കുന്ന ചടങ്ങിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മന്ത്രി വി.എൻ വാസവൻ പുരസ്കാരം സമ്മാനിക്കും. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് അവാർഡെന്ന് ആലപ്പി രംഗനാഥ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ ജയപ്രമോദ് രംഗനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ വിനോദ് പി.പണിക്കർ, രഘു ശ്രീധർ എന്നിവരും പങ്കെടുത്തു.