കൃപ ചാരിറ്റീസ്
Wednesday 14 January 2026 8:40 PM IST
തിരുവനന്തപുരം: തലസ്ഥാന നഗരി കാണാനെത്തിയ കോട്ടൂർ ഗവൺമെന്റ് യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൃപ ചാരിറ്റീസ് പ്രവർത്തകർ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.നിയമസഭയിൽ നടക്കുന്ന പുസ്തകോത്സവം,മ്യൂസിയം,വേളി,ശംഖുംമുഖം എന്നിവ വിദ്യാർത്ഥികൾ സന്ദർശിച്ചു.സ്നേഹസ്ത്രം ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്രയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെത്തിയത്.കൃപ ചാരിറ്റീസ് ചെയർമാൻ മുഹമ്മദ് ബഷീർ ബാബു മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.ശങ്കർ.എം.മുഹമ്മദ് മാഹിൻ,അജി ഷംസുദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.