സമ്മേളനം
Wednesday 14 January 2026 11:42 PM IST
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹൗസ് കീപ്പിംഗ് വിഭാഗം കരാർ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന തൊഴിലുടമകളുടെ മൃഗീയമായ നടപടികൾ അവസാനിപ്പിക്കണമെന്ന് കോൺട്രാക്ട് ലേബർ കോൺഗ്രസ് പ്രസിഡന്റും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ.ജി.സുബോധൻ ആവശ്യപ്പെട്ടു.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള കോൺട്രാക്ട് ലേബർ കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വില്യം ലാൻസി അദ്ധ്യക്ഷനായി.നേതാക്കളായ മണക്കാട് ചന്ദ്രൻ കുട്ടി,വഞ്ചിയൂർ രാധാകൃഷ്ണൻ,വി.മണികണ്ഠൻ,സിന്ധു,മുഹമ്മദ് ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.വിരമിക്കുന്ന എസ്.രമണി,റീന എന്നിവർക്ക് യാത്രഅയപ്പ് നൽകി.