അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി
Wednesday 14 January 2026 12:45 AM IST
തിരുവനന്തപുരം: അവകാശ സംരക്ഷണത്തിനും കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനങ്ങൾക്കുമെതിരെ അദ്ധ്യാപകസർവീസ് സംഘടനാ സമരസമിതി 22ന് നടത്തുന്ന സമര ചങ്ങലയുടെ സമര പ്രഖ്യാപന കൺവെൻഷൻ നടന്നു.കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.ബിനു പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.മധു അദ്ധ്യക്ഷനായി.സമരസമിതി ജില്ലാ കൺവീനർ പി.ശ്രീകുമാർ,സമരസമിതി നേതാക്കളായ
എസ്.സുധികുമാർ,അഭിലാഷ്.ടി.കെ,ഡോ.സോയ.കെ.എൽ,വിഷ്ണു.എസ്.പി,ആർ.സിന്ധു,യു.സിന്ധു, വി.ശശികല,ജി.സജീബ്കുമാർ,എൻ.സോയാമോൾ,ആർ.കലാധരൻ,ആർ.എസ്.സജീവ്,സതീഷ് കണ്ടല തുടങ്ങിയവർ പങ്കെടുത്തു.