റാണി മോഹൻദാസിന് പുരസ്കാരം

Wednesday 14 January 2026 12:46 AM IST

തിരുവനന്തപുരം: ജോബ്ഡേ ഫൗണ്ടേഷൻ ഇൻ മെമ്മറി ഒഫ് ഷീല ടീച്ചർ എന്ന സംഘടന ഏർപ്പെടുത്തിയ ജോബ്ഡേ പുരസ്കാരം, പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകയും കോർപ്പറേറ്റ് ഡയറക്ടറുമായ റാണി മോഹൻദാസിന് നൽകും. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.ആർ.അനിൽകുമാർ, ഡോ.പി.മധുസൂദനൻ പിള്ള,ഡോ.പി.സീമ എന്നിവരുടെ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 17ന് രാവിലെ 10.30ന് ഭാരത് സേവക് സമാജ് സദ്ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻമന്ത്രി എം.എം.ഹസൻ പുരസ്കാരം കൈമാറുമെന്ന് സെക്രട്ടറി ജയ ശ്രീകുമാർ,മഞ്ജു ശ്രീകണ്ഠൻ,ഡോ.ആർ.അനിൽകുമാർ,ഡോ.പി.സീമ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.