റിപ്പബ്ലിക് ദിനാഘോഷത്തിൽ 24 പ്ലാറ്റൂണുകൾ
Tuesday 13 January 2026 8:58 PM IST
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പരേഡിൽ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ, എൻ.സി സി, എസ്.പി.സി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് വിഭാഗങ്ങളിലായി 24 പ്ലാറ്റൂണുകൾ അണിനിരക്കും. വിവിധ വകുപ്പുകളുടെ ഫ്‌ളോട്ടുകളും ഉണ്ടാകും. ഇതിന് മുന്നോടിയായി 22 മുതൽ 24 വരെ മൈതാനത്ത് പരേഡ് പരിശീലനം നടത്തും. റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ പൊലീസ്, പൊതുമരാമത്ത്, റവന്യു, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ എ.ഡി.എം കലാ ഭാസ്‌ക്കർ, ഹുസൂർ ശിരസ്തദാർ നിസാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.