ഒമ്പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി; കേരളത്തിന് എത്ര?
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഒമ്പത് പുതിയ അമൃത് ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പുതിയ ട്രെയിനുകളുടെ പ്രഖ്യാപനം നടത്തിയത്. അതേസമയം കേരളത്തിന് നിരാശയാണ് ഫലം. ഒമ്പത് ട്രെയിനുകളില്‍ ഒരെണ്ണം പോലും കേരളത്തിലൂടെ സര്‍വീസ് നടത്തുന്നില്ല. അതേസമയം പശ്ചിമ ബംഗാളിനും തമിഴ്‌നാടിനും വാരിക്കോരിയാണ് സര്‍വീസ് നല്‍കിയിരിക്കുന്നത്.
ഗുവാഹത്തിയില്‍ നിന്ന് റോഹ്തക്, ദിബ്രുഗഡ് മുതല്‍ ലക്‌നൗ, ന്യൂ ജല്‍പായ്ഗുരി മുതല്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, നാഗര്‍കോവില്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. അലിപുര്‍ദ്വാറില്‍ നിന്ന് ബംഗളൂരു, മുംബയ് എന്നിവിടങ്ങളിലേക്കും കൊല്‍ക്കത്തയില്‍ നിന്ന് താമ്പരം, ബനാറസ്, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
പുതിയ സര്‍വീസുകള്‍ ഈ റൂട്ടില്‍
ഗുവാഹത്തി - റോഹ്തക് ദിബ്രുഗഡ് - ലക്നൗ (ഗോമതി നഗര്‍) ന്യൂ ജല്‍പായ്ഗുരി - നാഗര്‍കോവില്‍ ന്യൂ ജല്‍പായ്ഗുരി - തിരുച്ചിറപ്പള്ളി അലിപുര്‍ദ്വാര്‍ - SMVT ബെംഗളൂരു അലിപുര്‍ദ്വാര്‍ - മുംബയ് (പന്‍വേല്‍) കൊല്‍ക്കത്ത (സന്തരാഗച്ചി) - താമ്പരം കൊല്‍ക്കത്ത (ഹൗറ) - ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ കൊല്‍ക്കത്ത (സീല്‍ദ) - ബനാറസ്