ബലാത്സംഗ കേസിൽ കഠിനതടവും പിഴയും

Wednesday 14 January 2026 1:41 AM IST

ചിറ്റാർ : അയൽവാസിയായ പെൺകുട്ടിയെ വശീകരിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 7 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി .ചിറ്റാർ മീൻകുഴി സ്വദേശിയായ ശാന്തിഭവനിൽ സുജിത്ത് (കുട്ടൻ 37) നെയാണ് ജഡ്ജ് എൻ.ഹരികുമാർ ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം അധികം തടവുശിക്ഷ അനുഭവിക്കണം. 2012 ൽ ചിറ്റാർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കോന്നി ഡി.വൈ.എസ്.പി. ആയിരുന്ന കെ. ബൈജുകുമാറാണ് നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ . പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ഹരികൃഷ്ണൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ കോർട്ട് ലെയ്‌സൺ ഓഫീസറായ പൊലീസ് സബ് ഇൻസ്‌പെക്ടർ രാജു.ടി ഏകോപിപ്പിച്ചു. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലാക്കി.