കാപ്പ ചുമത്തി ജയിലിലടച്ചു
കിഴക്കമ്പലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി പാറത്തട്ടയിൽ വീട്ടിൽ മനുവിനെയാണ് (27) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കുറുപ്പംപടി, കാലടി, അങ്കമാലി, കോടനാട്, പെരുമ്പാവൂർ സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. മൂവാറ്റുപുഴ വാഴപ്പിള്ളി, പുളിഞ്ചുവട് ഭാഗത്ത് യൂസ്ഡ് ഗുഡ്സ് വെഹിക്കിൾ ഷോറൂമിൽ അതിക്രമിച്ച് കയറി വാഹനങ്ങളിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചതിന് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.