ടി.പി.പ്രഫുലിന് മൂന്നാം സ്ഥാനം
Tuesday 13 January 2026 11:02 PM IST
കുട്ടനാട് : മൃദംഗവാദനത്തിൽ തിളങ്ങി ടി. പി. പ്രഫുൽ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കേന്ദ്രീയ വിദ്യാലയങ്ങളിലേയും 37 ടീമുകളെ പങ്കെടുപ്പിച്ച് കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ പൂനയിൽ സംഘടിപ്പിച്ച 11ാം ദേശീയ കലോത്സവ മത്സരത്തിലാണ് പ്രഫുൽ മൂന്നാംസ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടിയിരുന്നു. 8 വർഷമായി മൃദംഗവാദനം പരീശീലിക്കുന്ന പ്രഫുൽ ചങ്ങനാശ്ശേരി പെരുന്ന എൻ. എസ് എസ് ഹയർസെക്കൻഡറി സ്ക്കൂൾ രണ്ടാം വർഷ വിദ്യാർത്ഥിയും രാമങ്കരി തുണ്ടിയിൽ ടി.ജി.പ്രഭാസുതൻ-സുഷമ മ്പതികളുടെ മകനുമാണ്. സഹോദരി സംഗീത.