പൗരോഹിത്യ രജത ജൂബിലി

Tuesday 13 January 2026 11:03 PM IST

മുഹമ്മ: മുഹമ്മ സെന്റ് ജോർജ് ഫൊറോനാ വികാരി ഫാ.ആന്റണി കാട്ടുപ്പാറയുടെ പൗരോഹിത്യ രജത ജൂബിലി വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. കൃതജ്ഞതാ സ്തോത്ര ബലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പള്ളിയങ്കണത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളന വേദിയായ ജോർജ്ജിയൻ കൺവെൻഷൻ സെന്ററിലേയ്ക്ക് ഫാ.ആന്റണി കാട്ടുപ്പാറയെ ആനയിച്ചത്. ചങ്ങനാശേരി അതിരൂപതാ മുൻ വികാരി ജനറലും ചമ്പക്കുളം ബസിലിക്ക റെക്ടറുമായ ഫാ. ജയിംസ് പാലയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.ആഘോഷത്തിന്റെ ഭാഗമായി ഗാനാലാപനം, വീഡിയോ പ്രദർശനം, ആദരിക്കൽ എന്നിവ നടന്നു