റെസിഡൻഷ്യൽ പരിശീലനം

Tuesday 13 January 2026 11:03 PM IST

ആലപ്പുഴ :സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സമഗ്രശിക്ഷ പ്രവർത്തകരായ ട്രെയിനർമാർക്കും ക്ലസ്റ്റർ കോർഡിനേറ്റർമാർക്കുമായി സംഘടിപ്പിച്ച ദ്വിദിന റെസിഡൻഷ്യൽ ശിൽപ്പശാലയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ നിർവഹിച്ചു. ജില്ല പഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ഷീന സനൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാകിരണം മിഷൻ കോഡിനേറ്റർ ജയകൃഷ്ണൻഎ.ജി , ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സുനിൽ മാർക്കോസ്എന്നാവർ സംസാരിച്ചു. ജയശ്രീ .ജി നന്ദി പറഞ്ഞു.