മാറ്റൊലി-2026 ഉദ്ഘാടനം

Tuesday 13 January 2026 11:07 PM IST

ആലപ്പുഴ : നിയമം അനുശാസിക്കൽ ജീവിതരീതിയുടെ ഭാഗമാണെന്നും സ്കൂളുകളിൽ നിയമപഠന സിലബസ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത്‌ മുൻകൈയെടുത്ത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. മഹേന്ദ്രൻ പറഞ്ഞു. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി നിയമ വകുപ്പ്സംഘടിപ്പിക്കുന്ന സാമൂഹ്യനിയമ ബോധവത്കരണ പരിപാടിയായ മാറ്റൊലി-2026ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയമ സെക്രട്ടറി കെ.ജി.സനൽകുമാർ അദ്ധ്യക്ഷനായി. അഡ്വ.വി.ഭുവനേന്ദ്രൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി കെ.പ്രസാദ് എന്നിവർ ബോധവത്ക്കരണ ക്ലാസ് നയിച്ചു.